Posts

Showing posts from June, 2021

കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ” Pampady Rajan

Image
  Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ” ഞാൻ പാമ്പാടി രാജൻ ഇനി ഞാൻ എന്നെക്കുറിച്ച് പറയാം, ഞാൻ രാജൻ, എനിക്ക് നീരിന്റെ ആരംഭമാണന്ന് ഞാൻ എന്റെ ചട്ടക്കാരനെ തൊട്ടു കാണിക്കുന്ന ഒരു വീഡിയോ നിങ്ങൾ എല്ലാ വരും കണ്ടു കാണുമല്ലോ, അതിൽ വലിയ സത്യം ഒന്നും ഇല്ല, എന്നിട്ടും നിങ്ങൾ മനസ്സിലാക്കിയില്ല, നിങ്ങൾക്കെല്ലാം അറിയാം എനിക്ക് എപ്രിൽ 15 തിയതിക്ക് മുമ്പ് നീര് കാലം തുടങ്ങുമെന്ന്, എന്നിട്ടും നിങ്ങൾ എന്നെ കാളായെ കെട്ടിവലിക്കുന്നതു പോലെ കൊണ്ടുപോയി, ഞാനും ഒരു ജീവിയല്ലേ എല്ലാത്തിനും ഒരു നീതിയും ഞായവും വേണം. എനിക്കറിയാം നിങ്ങൾ എന്നെ പറ്റിച്ച് പലതും തന്ന് എന്നെ മയക്കി ഉത്സവ പറമ്പുകൾ കൊണ്ടു പോകുന്നത്. ഇവിടുത്തെ മൃഗ സ്നേഹികളിൽ ചില പ്രമുഖരായ വ്യക്തികൾ ഫോറസ്റ്റ് അധികൃതർക്ക് പരാതികൾ ഈ മെയിൽ തുടങ്ങി പല രൂപത്തിൽ കൂടെയും അയച്ചു പക്ഷെ അതൊന്നും ആരും നോക്കി പോലും ഇല്ല. ഇലക്ഷൻ എന്ന കാരണം പറഞ്ഞ് തടി തപ്പി. നിങ്ങൾക്ക് ആനയെന്ന ഈ പാവം ജീവിയെ അല്ലല്ലോ ആവിശ്യം മുതലാളിക്ക് പണം എത്രത്തോളം ഉണ്ടാക്കാമോ അത്രത്തോളം, പിന്നെ ന്യൂജൻ ആനപ്രേമികൾക്ക് ഒരു ഹരം തലപ്പൊക്കം പിന്നെ ബാക്കി കാര...