മംഗലാംകുന്ന് വിജയൻ ഓർമ്മകളിൽ.. Mangalamkunn Vijayan in memories..340
മംഗലാംകുന്ന് വിജയൻ ഓർമ്മകളിൽ..340 ******************************************* ആന കേരളത്തിൻ്റെ നഷ്ട്ടങ്ങളിൽ ഒന്നായിരുന്നു വിജയൻ്റെ വിയോഗം.. പാലക്കാടൻ സായിപ്പ് എന്ന് അറിയപ്പെട്ടിരുന്ന കൊമ്പൻ അതായിരുന്നു മംഗലാംകുന്ന് വിജയൻ, പാലക്കാടൻ മണ്ണിലെ എല്ലാ ഉത്സവങ്ങളിലും പ്രധാനിയായിരുന്നു.ശരീരമാസകലം വെള്ളപ്പുള്ളികളോട് കൂടിയ ആ ഗജസൗന്ദര്യം തന്നെയായിരുന്നു വിജയനെ ഒരു ആനപ്രേമികൾക്ക് പ്രമാണിയാക്കിയത്. ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന മംഗലാംകുന്ന് വിജയൻ പാലക്കാടൻ മണ്ണിൽ ഒരു പ്രതേക സ്ഥാനം അർഹിച്ചിരുന്നു. ഒരു കാലത്ത് പൂരപറമ്പു കളിൽ ആരാധകർക്ക് ഹരം പകർന്നിരുന്നവൻ. കേരളത്തിനകത്തും പുറത്തും അത്യാവശ്യം നല്ല രീതിയിൽ സ്ഥിര പരിപാടികൾ ഉണ്ടായിരുന്ന ആന.. മിക്ക പരിപാടികളിളേയും സ്ഥിരം സാന്നിദ്ധ്യം അവസാന കാലം വരെയും അത്യാവശ്യം വഴിയടിച്ചു പരിപാടികൾ എടുത്തിരുന്നവൻ. ഇവൻ പഴയ പുഷ്പ്പ വിജയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നവൻ.എന്നാൽ 2017 സെപ്റ്റംബർ പതിമൂന്നാം തിയതി ഗജലോകത്തിനു തീരാ നഷ്ട്ടമായി ഇവൻ ഈ ലോകത്തു നിന്നും യാത്രയായി. ഇവൻ നമ്മളെ വിട്ടു പിരിഞ്ഞിട്ട് നാളെ ആറു വർഷം തികയുന്നു. മംഗലാംകുന്ന് എം എ പരമേശ്വരന...