കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ” Pampady Rajan
Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ”
പാമ്പാടി രാജൻ…
നമ്മുടെ എല്ലാം കണ്ണിലുണ്ണി. ഇപ്പോൾ രാജൻറ്റെ നീര്കാലം ആണ്… ആന കേരളത്തിൻറെ രാജാധിരാജൻ കോട്ടയം പാമ്പാടി സ്വദേശി പരേതനായ മൂടൻകല്ലുങ്കൽ ബേബിച്ചായൻ പത്നിയും കോടനാട് ആന ലേലത്തിൽ പങ്കെടുക്കാൻ ചെന്നു കോടനാട് നിന്നും അവസാനമായി ലേലം ചെയ്യപ്പെട്ട ആനകളിൽ ഒന്നാണ് രാജൻ ആനലേലത്തിൽ പങ്കെടുക്കാൻ എത്തിയ ലീലാമ്മ ചേടത്തിയുടെ കണ്ണുകൾ ഒരു മൂന്ന് വയസ്സുകാരൻ കരുമാടി കുട്ടനിൽ തറചു പിന്നീടങ്ങോട്ട് ചരിത്രം ലേലത്തിന് എത്തിയ മറ്റാർക്കും കൊടുക്കാൻ കഴിയാത്ത മോഹവില കൊടുത്ത് ബേബിച്ചായൻറെ ജീപ്പ് പാമ്പാടി ലക്ഷ്യമാക്കി പാഞ്ഞു കൊച്ചു രാജൻ ബേബിച്ചായൻറെ മക്കൾക്ക് ഒരു കളിപ്പാട്ടവും കളിക്കൂട്ടുകാരനു മായി വളർന്നു.ബേബിച്ചായൻ ഇല്ലാത്ത സമയങ്ങളിൽ ഓടി പാഞ്ഞു നടക്കും വീടിന്റെ അകം കളിസ്ഥലം ആക്കി മാറ്റും.ലീലാമ്മ ചേടത്തിയോടോം മക്കളോടും തന്നെയാണ് ഇവൻറെ വിക്രസുകൾ മുഴുവൻ അരങ്ങേറിയത്.പൊതുവേ ഗൗരവക്കാരനായ ബേബിച്ചായൻറെ അടുത്ത് ഇവൻ മര്യാദ രാമനായി നിൽക്കും. ഈ ബാല്യകാല സ്മരണ തന്നെയാവണം തൻെറ നിഴലിനോട് പോലും യുദ്ധം ചെയ്യുന്ന മദകാലത്ത് മക്കളായ റോബിറ്റിനും ഷോബിറ്റിനും ലീല്ലാമ്മ ചേടത്തിക്കും മുന്നിൽ അവൻ ഒതുങ്ങി നിൽക്കുന്നത് ബാല്യകാലം മധുരമേറിയതായിരുന്നാലും യൗവനത്തിന്റെ ആരംഭം അവനെ സബന്തിച്ചിടത്തോളം ഇത്തിരി കടുപ്പമേറിയതായിരുന്നു. യൗവനത്തിന്റെ ആരംഭത്തിൽ കർണ്ണാടകയിലെ തടി കൂപ്പുളിൽ ചോര നീരാക്കി പണിയെടുക്കാനായിരുന്നു അവൻറെ വിധി. അപ്പോഴേക്കും അവൻ ഒരൊന്നൊന്നര മോതലായി കഴിഞ്ഞിരുന്നു കർണ്ണാടകയിൽ പണിയെടുക്കുന്ന ലക്ഷണ കുമാരനെ കുറിച്ച് കേട്ടറിഞ്ഞ ചേറായി സ്വദേശി ബാലൻ മാഷ് അവനെ അവിടെ നിന്നും കേരളത്തിലേക്ക്വീണ്ടും എത്തിച്ചു. കോടനാടിൻറെ മഹിമയും തടിപണി ചെയ്തുണ്ടായ മെയ്കരുത്തും കൂടിയായപ്പോൾ അവൻ ഭീമാകാരനായി. പാമ്പാടി മഞ്ഞാളി ക്ഷേത്രത്തിൽ ആണ് രാജനെ ആദ്യമായി എഴുന്നള്ളിപ്പിച്ചത്. ഇന്ന് രാജനിലാതെ പൂരം പൂരമാറില്ല. ഒരു പൂര സീസണിൽ കേരളമങ്ങോളമിങ്ങോളമുള്ള നൂറ്റിയമ്പതിൽ പൂരങ്ങളിൽ ആണ് രാജൻ പങ്കെടുത്തുവരുന്നത്. രാജനെ കുറിച്ച് പറഞ്ഞാൽ നമ്മുടെ സാജൻ ചേട്ടനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ലല്ലോ……
സാജൻ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ അന്ന് അത്രയേ സാധിച്ചുള്ളൂ…. എവിടെയെങ്കിലും വച്ച് ആനകളെ കണ്ടാൽ പിന്നെ വെള്ളവും ഭക്ഷണവും ഒന്നും വേണ്ടാ പിന്നെ അവൻറെ പിറകെ ആകും നടത്തം. സാജൻ ശരിക്കും ഒരാനക്കാരൻ ആവേണ്ടവൻ തന്നെയായിരുന്നു. രാജൻ ആനകേരളത്തിൻറെ നിത്യാധികാരിയായി കയറാൻ തുടങ്ങിയ സമയത്താണ് രാജനെ കയ്യേൽക്കാൻ രാമപുരം സാജനെത്തിയത് അങ്ങനെ സാജൻ ആനക്കാരിലെ ഒന്നാമനായി. കേരളം മുഴുവൻ പ്രസിദ്ധമായിരുന്നു ഈ കൂട്ടുകെട്ട്.ഫെയ്സ്ബുക്കും വാട്സ്ആപും ഇല്ലാതിരുന്ന കാലത്താണ് എന്നോർക്കണം…. ഈ കൂട്ടുകെട്ടിൻറെ ഏറ്റവും വലിയ വിജയമായിരുന്നു ത്രിശ്ശൂർ പൂരത്തിന് തിടമ്പേറ്റിയത്.പൂരസമയത്ത് കോളിൻറെ മുഴുവൻ ലക്ഷണങ്ങളും തെളിഞ്ഞു കാണിച്ചിരുന്ന രാജനെ രണ്ടും കൽപ്പിച്ചാണ് ലക്ഷങ്ങൾക്ക് മുമ്പിൽ കയറ്റി എഴുന്നളിച്ചത്.ഒരുപക്ഷേ ത്രിശ്ശൂർ പൂരത്തിന് തിടമ്പേറ്റിയ ഏറ്റവും പ്രായം കുറഞ്ഞ ആനയായിരിക്കണം പാമ്പാടി രാജൻ. നീണ്ട നാല് വർഷം കളം നിറഞ്ഞാടിയ ഈ കൂട്ട് കെട്ട് ഉപേക്ഷിച്ചു സാജൻ നാണു എഴുത്തഛൻ ശ്രീനിവാസനിലേക്ക് പോയി. തികഞ്ഞ ഭക്ഷണപ്രിയനായ രാജൻ ആരുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കും പക്ഷേ അത് പറഞ്ഞു അടുത്തിടപഴകാൻ വന്നാൽ എപ്പോഴാണ് തരം മാറുക എന്ന് പറയാൻ കഴിയില്ല. പൊതുവെ ഗൗരവകാരനായ രാജൻറെ മദകാല വിക്രിയകൾ കാണേണ്ടതുതന്നെയാണ്.ഇവൻറെ മദകാല ചേഷ്ടകൾ കാണാൻ വന്ന ജനങ്ങൾ റോഡ് ബ്ലോക്കുണ്ടാക്കി എന്നും കേട്ടിട്ടുണ്ട്…. *മരണം* *മുന്നിൽ* ഇടകാലത്ത് രാജന് എരണ്ടകെട്ടുണ്ടായി അവൻറെ ജീവനു പോലും ഭീഷണിയായി പക്ഷേ അവൻ അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു വന്നു….. പ്രാർത്ഥിക്കാം അസൂയപെടാം രാജൻറെ ആരാധകർ എന്ന പേരിൽ
ആന പിണങ്ങുന്നത് സ്വാഭാവികം,പിണക്കം മാറ്റാൻ ചട്ടക്കാരും ,എലിഫന്റ് സ്‌ക്വാഡും ഉണ്ട്….
⚠പക്ഷെ മതം പൊട്ടിയ ജനങ്ങളെ തളക്കാൻ ആരും ഇല്ല….❗
ആന അനുസരണക്കേടു കാട്ടിയാലോ ,പിണങ്ങിയാലോ ആദ്യം വേണ്ടത് അതിനു സമാധാനം ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കുക എന്നതാണ് .പക്ഷെ ഇവിടെ നടക്കുന്നതോ ആനയെ കൂടുതൽ അസ്വസ്ഥനാക്കി പ്രശ്നങ്ങൾ സൃഷ്ടിച്ചു ആഹ്ലാദിക്കുന്നു അതിൽ സന്തോഷം കണ്ടെത്തുന്നു……
പൈസ ഇല്ലാത്തതിനാൽ എഴുന്നള്ളിപ്പ് കാണാൻ വരുന്നില്ലെന്ന് പറഞ്ഞവർ ആന ഇടഞ്ഞെന്ന വർത്തകേട്ട് ഓട്ടോ പിടിച്ചു വരുന്നു. #എന്തിനു കൂടുതൽ പറയണം, പാർക്കിൽ പോകുന്ന ലാഘവത്തിൽ പ്രിയതമയെ കൂട്ടി പിണങ്ങി നിക്കുന്ന ആനയുടെ പുറകെ പോകുന്നു…????
പത്തു മീറ്ററിൽ താഴെ ചുറ്റളവിൽ വൻ ജനക്കൂട്ടം,ആന ചലിക്കുന്നത് അനുസരിച്ചു ചിതറി ഓടുന്നു ,വലിയ ശബ്ദങ്ങൾ സൃഷ്ടിക്കുന്നു,അതിനിടയിൽ ആനക്ക് പകരം വേറെ ആരു നിന്നാലും സ്വാഭാവികമായും പ്രാന്തമായ അവസ്ഥയിൽ വരും എന്നത് 100%ഉറപ്പ്.
തിക്കിനും തിരക്കിലും പെട്ട് ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ????
ആര് ഉത്തരവാദി ??
ഈ പുറകെ ഓടിയവരും,കഥ അറിയാത്തവരും , കണ്ടു നിന്നവർ വരെ പഴിചാരുന്നത് ആ #മിണ്ടാപ്രാണിയെ_മാത്രം……????
എല്ലാവരും ചേർന്ന് ആഘോഷിക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നന്ന്….
എല്ലാം സംഭവിച്ചു കഴിഞ്ഞു ആനക്ക് വിലക്കും വന്നു കഴിഞ്ഞ് ⛔ #save_ക്യാമ്പയിൻ നടത്തുന്നതിലും നല്ലതലേ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതെ നോക്കുന്നത്…..⚠ആനഎഴുന്നള്ളത് സ്ഥലങ്ങളിൽ പോലീസുകൾക്കു എല്ലാവരെയും നിയന്ത്രിക്കാൻ സാധിച്ചു എന്ന് വരില്ല….അതിനാൽ ആനയെ കൊണ്ടുവരുന്ന ഭാരവാഹികൾ തന്നെ വോളണ്ടിയർമാരെ സജ്ജമാകേണ്ടതാണ്…..
⛔ആരവം വിളിച്ചും,ഗംഭീര സ്വീകരണം കൊടുത്തും ,പട്ടം കൊടുത്തും അല്ല ആനയോടു ഉള്ള സ്നേഹം കാണിക്കേണ്ടത്….
⚠ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദിച്ചു,ചെയ്യാൻ കഴിയുമെങ്കിൽ അതാണ് യഥാർത്ഥ ആന സ്നേഹികൾ ചെയ്യണ്ടത്……
ആനപ്രേമികളക്ക് വേണ്ടി…നൂഹൂ…

Comments
Post a Comment