മംഗലാംകുന്ന് വിജയൻ ഓർമ്മകളിൽ.. Mangalamkunn Vijayan in memories..340

 മംഗലാംകുന്ന് വിജയൻ ഓർമ്മകളിൽ..340

*******************************************




ആന കേരളത്തിൻ്റെ നഷ്ട്ടങ്ങളിൽ ഒന്നായിരുന്നു വിജയൻ്റെ വിയോഗം..

പാലക്കാടൻ സായിപ്പ് എന്ന് അറിയപ്പെട്ടിരുന്ന കൊമ്പൻ അതായിരുന്നു മംഗലാംകുന്ന് വിജയൻ, പാലക്കാടൻ മണ്ണിലെ എല്ലാ ഉത്സവങ്ങളിലും പ്രധാനിയായിരുന്നു.ശരീരമാസകലം വെള്ളപ്പുള്ളികളോട് കൂടിയ ആ ഗജസൗന്ദര്യം തന്നെയായിരുന്നു വിജയനെ ഒരു ആനപ്രേമികൾക്ക് പ്രമാണിയാക്കിയത്.

ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന മംഗലാംകുന്ന് വിജയൻ പാലക്കാടൻ മണ്ണിൽ ഒരു പ്രതേക സ്ഥാനം അർഹിച്ചിരുന്നു. ഒരു കാലത്ത് പൂരപറമ്പു കളിൽ ആരാധകർക്ക് ഹരം പകർന്നിരുന്നവൻ.

കേരളത്തിനകത്തും പുറത്തും അത്യാവശ്യം നല്ല രീതിയിൽ സ്ഥിര പരിപാടികൾ ഉണ്ടായിരുന്ന ആന.. മിക്ക പരിപാടികളിളേയും സ്ഥിരം സാന്നിദ്ധ്യം അവസാന കാലം വരെയും അത്യാവശ്യം വഴിയടിച്ചു പരിപാടികൾ എടുത്തിരുന്നവൻ. ഇവൻ പഴയ പുഷ്പ്പ വിജയൻ എന്ന പേരിൽ  അറിയപ്പെട്ടിരുന്നവൻ.എന്നാൽ 2017 സെപ്റ്റംബർ പതിമൂന്നാം തിയതി ഗജലോകത്തിനു തീരാ നഷ്ട്ടമായി ഇവൻ ഈ ലോകത്തു നിന്നും യാത്രയായി. ഇവൻ നമ്മളെ വിട്ടു പിരിഞ്ഞിട്ട് നാളെ ആറു വർഷം തികയുന്നു. 

മംഗലാംകുന്ന് എം എ പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള ആനത്തറവാട്ടിലെ കൊമ്പനായിരുന്നു.കേരളത്തിൽ ആനപ്രേമികളിൽ വിജയനെ അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല എന്നാണ് വിശ്വാസം. അത്രയ്ക്കും ഉണ്ടായിരുന്നു ആ തലയെടുപ്പ്.

വിജയൻ ചെരിയുമ്പോൾ

എകദേശം അൻപ്ത്തി അഞ്ചു വയസ്സ് പ്രായം,നല്ല ലക്ഷണമൊത്ത ഒരു ആന കൂടിയായിരുന്നു.പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടാതെ കോയമ്പത്തൂര്‍ ഭാഗത്തെ എഴുന്നള്ളിപ്പുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അതായത് വള്ളുവനാടന്‍ ക്ഷേത്രങ്ങളിലും, സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്കും, നേര്‍ച്ചകള്‍ക്കും നിറസാന്നിധ്യമായിരുന്നു മംഗലാംകുന്ന് വിജയന്‍. ഏറെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്നു. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ മംഗലാംകുന്ന് ആനത്തറവാടിനു സമീപത്തെ മരമില്ലുകാരാണ് ആനയെ യുപിയിൽ നിന്നു കേരളത്തിലെത്തിക്കുന്നത്. മംഗലാംകുന്ന് ആനകളുടെ ഉടമകളായ എം.എ. പരമേശ്വരന്റെയും ഹരിദാസിന്റെയും സഹായത്തോടെയായിരുന്നു വിജയൻ ഉത്തരേന്ത്യയിൽ നിന്നും കേരളത്തിൽ എത്തിയത്. ഉത്തർ പ്രദേശിൽ നിന്നും കേരളത്തിലെത്തിയതോടെ ഹിന്ദിക്കാരനായ ആനയെ മലയാളിയാക്കി. അങ്ങനെ 'പുഷ്പ മില്ലിൽ' എത്തിയതോടെ കൊമ്പന്റെ പേര് പുഷ്പ വിജയൻ എന്നായി. ആറു വർഷക്കാലം പുഷ്പമില്ലിൽ നിന്ന ശേഷം 1998ലാണ് മംഗലാംകുന്ന് ആനത്തറവാട്ടിലെത്തിയത്. ഇതോടെ പേരിൽ നിന്നു പുഷ്പ ഒഴിവായി. അങ്ങനെ തലയെടുപ്പോട് കൂടി മംഗലാംകുന്നു വിജയൻ എന്ന് പേര് മാറ്റി.

അതുപോലെ വിജയൻ എന്ന ഗജവീരന് നാടന്‍ ആനകളുടെ എല്ലാവിധ ലക്ഷണങ്ങളും ഉണ്ടായിരുന്നു. തൃശ്ശൂർ പൂരത്തിലെ തെക്കോട്ടിറക്കത്തിൽ വർഷങ്ങളോളം അണിചേർന്നതു വിജയന്റെ ആനച്ചന്തത്തിനു ലഭിച്ച അംഗീകാരമാണ്. ചിനക്കത്തൂർ പൂരം, എറണാകുളത്തെ ചെറായി പൂരം എന്നിങ്ങനെ സുപ്രധാന ഉത്സവങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു.ചെരിയുന്ന ആ വർഷവും ആനയൂട്ടുകളിൽ സജീവമായി പങ്കെടുത്തിരുന്നു. ഉത്സവകാലത്തിനു കേളികൊട്ട് ഉയരുന്ന തിരുവില്വാമല നിറമാല ഉത്സവത്തിനു പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായ വിജയൻ്റെ വിയോഗം. എടുത്തുപിടിച്ചകൊമ്പുകളും, തലയെടുപ്പും തന്നെയായിരുന്നു മംഗലാംകുന്ന് വിജയനെ മറ്റു ഗജവീരന്മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്.ആനച്ചന്തം ഉള്‍പ്പെടെയുള്ള ചില സിനിമകളിലും മംഗലാംകുന്ന് വിജയന്‍ പ്രത്യക്ഷപ്പെട്ടു.

കൂടാതെ മറ്റു നിരവധി സിനിമയിലും വിജയന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മംഗലാംകുന്ന് ആനത്തറവാട്ടില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്ന ആനകളില്‍ പ്രമുഖനായിരുന്നു വിജയന്‍ എക്കാലവും നമ്മുടെ മനസ്സുകളിൽ ഓർമ്മയായി നിലകൊള്ളും.ആന കഥകളുടെ പേരിൽ പ്രണാമം അർപ്പിക്കുന്നു.

... ഹാരീസ് നൂഹു...

Comments

Popular posts from this blog

കൊണാർക്ക് ഗണപതി ഓർമ്മകളിൽ In Konark Ganapathi memories

കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ” Pampady Rajan