തൃപ്പുണിത്തുറ ശ്രീഹരി [സേവാസംഗം ശ്രീഹരി..344

 തൃപ്പുണിത്തുറ ശ്രീഹരി [സേവാസംഗം ശ്രീഹരി..344

***************************************************



ആനകേരളത്തിനും,മലയാള സിനിമ ലോകത്തിനും ഒരു പോലെ നഷ്ട്ടം ഉണ്ടായ ദിനം കൂടിയാണ് 2018 സെപ്റ്റംബർ 17. താഴെ പറയുന്ന ഇവർ നമുക്ക് നഷ്ട്ടപ്പെട്ടിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു.. മലയാള സിനിമ ലോകത്ത് വില്ലൻ വേഷങ്ങളിലൂടെ കടന്നു വന്ന് മലയാളികളുടെ മനസ്സുകളിൽ നിറഞ്ഞു നിന്ന ക്യാപ്റ്റൻ രാജുവും, കൂടാതെ തൃപ്പൂണിത്തുറ ശ്രീഹരിയും. അതെ നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെയാണ്, ഒരിക്കലും നികത്താനാവാത്തതും.

ചിലപ്പോള്‍ അങ്ങനെയാണ് അത്,

...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ 

നിന്ന്,...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ...ഒരു

മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.

മരണം... അത് പ്രവചനാതീതമാണ്‌.. അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും അതിനെ പ്രണയിക്കുന്നു, ഭയപ്പെടുന്നു.... എത്ര ഓടി ഒളിച്ചാലും ഒരിക്കല്‍ അതിനു മുന്‍പില്‍ നാമെല്ലാവരും കീഴ്പെടുക തന്നെ ചെയ്യും എന്നുള്ളത് പരമാർത്ഥമായ സത്യം. 

കേരളത്തിലെ തൃപ്പൂണിത്തുറ പൂർണതരായീശ ക്ഷേത്രത്തിന്റെ അഭിമാനമായി കണക്കാക്കപ്പെട്ടിരുന്ന കൊമ്പൻ ആയിരുന്നു ശ്രീഹരി.

2018 എന്ന വർഷം നമുക്ക് ഏറെ സങ്കടവും ദുഖവും തരുന്ന വർഷമായി മാറിയിരിക്കുകയാണ്.

തൃപ്പുണിത്തുറ ശ്രീഹരിയും നമ്മളെവിട്ടുപോയി.അതെ 2018 സെപ്റ്റംബർ പതിനേഴാം തിയതി ഇവൻ ഈ ലോകത്തോടെ യാത്ര പറഞ്ഞു. ആനകഥകളുടെ പേരിൽ ക്യാപ്പ്റ്റൻ രജുവിനും ശ്രീഹരിക്കും

പ്രണാമം അർപ്പിക്കുന്നു.

പാദരോഗം ആയിരുന്നു മരണ കാരണം.അത് കുടിയപ്പോ 16ആം തിയതി കുഴഞ്ഞു വീണു.പുലർച്ചെ ചെരിഞ്ഞു'ആന കുറെ നാൾ ചികിത്സയിലാരുന്നു എന്നൊക്കെ വാർത്തകൾ കണ്ടിരുന്നു... 

രാജ നഗരിയുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന തൃപ്പൂണിത്തുറ ശ്രീ ഹരിയെക്കുറിച്ച് ഒരു ഓർമ്മ.... 

നിരവധി ഗജവീരൻമാർ അരങ്ങുവാഴുന്നു

എറണാകുളം ജില്ലയുടെ മറ്റൊരു ഗജസൗന്ദര്യം ആയിരുന്നു നമ്മെ വിട്ടകന്ന ശ്രി ഹരി.അഴകുകൊണ്ടും ഐശ്വര്യവും കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ട്ടിച്ചു ആനച്ചന്തം അതായിരുന്നു ഇവൻ. പണ്ടെങ്ങോ വടക്കൻ മണ്ണിൽ നിന്നും രാജ നഗരിയിലേക്ക് വന്നവൻ,ബീഹാറിൻ്റെ വനാന്തരങ്ങളിൽ നിന്നും നമ്മുടെ നാടിന് സ്വന്തമായ ഒരു ആനച്ചന്തം അതായിരുന്നു ഹരി. ഇവിനെ

സേവാസംഗം ശ്രീഹരിയെന്നും അറിയപ്പെടുമായിരുന്നു.ആനകളിൽ കേമൻമാരും

വില്ലൻമാരം, അങ്ങനെ പല സ്വഭാവവത്തിലുളളവർ ഉണ്ട്.എന്നാൽ ഈ ബീഹാറിന്റെ ആനചന്തം അതിലെന്നും ഉൾപെടുത്താൻ പറ്റാത്ത ഒരു ആന പിറവി,ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരയണാ, എനിക്ക് എന്റെ വഴി, നിങ്ങൾക്ക്നിങ്ങളുടെ വഴി, അത്രയെളളു ഞാൻ.

ബീഹാറിയാണ് ഇവിടെ വരുമ്പോൾ അവന്റെ പേര് മോത്തി പ്രസാദ് എന്നായിരുന്നു. 9.5 കൂടതൽ ഉയരം ഉണ്ടായിരുന്നു.  2000 ത്തിന്റെ അവസാനത്തിലാണ് കേരളത്തിലേക്ക് എത്തിയത്. പൊതുവേ ശാന്ത സ്വഭാവിയാണിവൻ. 

തൃപ്പൂണിത്തുറക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഇവൻ, അഴകു കൊണ്ടും അളവുകൊണ്ടും ആരെയും വിസ്മയിപ്പിക്കാൻ പറ്റി ഒരു ആനച്ചന്തം എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതെ 

എറണാകുളത്തുകാരനാണിവൻ. തൃപ്പുണ്ണിത്തുറ ശ്രീ പൂർണത്രയീശ സേവാസംഗം ആണ് ഇവന്റെ ഉടമസ്തർ.മദപാടു സമയത് പോലും ശാന്തനാണ് ഇവൻ. നീരു സമയത്ത് ചട്ടക്കാർക്കുപോലും കെട്ടുംതറിയില്‍ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു.സേവാസംഘം ആദ്യമായി വാങ്ങിയ ആനയാണിത്.ചെരിയുന്ന സമയത്ത് നാല്പ്പത്തി ഒൻപതു വയസ്സുണ്ടായിരുന്നു.നല്ല നീളമുള്ള ഉടലും വിരിഞ്ഞ കൊമ്പുകളുമാണ് 'ശ്രീഹരി'യുടെ പ്രത്യേകത.പൂർണത്രയീശ ക്ഷേത്രത്തിൽ പ്രധാനമായ വൃശ്ചികോത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റിയ സ്വർണക്കോലം പലപ്പോഴും 'ശ്രീഹരി'യാണ് എഴുന്നള്ളിച്ചിരുന്നത്. തുറവൂർ മഹാദേവ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനും 'ശ്രീഹരി' ഉണ്ടാകാറുണ്ടായിരുന്നു.

ഇവനെക്കുറിച്ച് പറയുമ്പോൾ

വിരിഞ്ഞ് തള്ളിയുള്ള വായുകുംബം, വലുതും ഉയർന്നതുമായ തലകുനി, നേരെയുള്ള ഉറച്ച കാലുകൾ, തേൻ നിറമുള്ള കണ്ണുകൾ, വലിയ ചെവി, നല്ല കാണാൻ ഭംഗിയുള്ള കൊമ്പുകൾ, ഇരിക്കസ്ഥാനം വീതിയുള്ളതും മാംസളവുമായതും, ഭംഗിയുള്ളതും ഉരപ്പുള്ളതുമായ പല്ലുകൾ, നീളമുള്ളതും കണംകാലിൽ തൊടുന്നതും ഒത്തിരി രോമങ്ങൾ ഉള്ളതുമായ വാല് എന്നിവയൊക്കെയായിരുന്നു പ്രത്യേകതകൾ.പൂർണത്രയീശ സേവാ സംഘത്തിന്റെ ഉടമസ്ഥതയിലെ ശ്രീഹരി എന്ന ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ കേട്ടിരുന്നു.മൃഗഡോക്ടറുടെ നിർദേശപ്രകാരം ചികിത്സയും മറ്റും നൽകിയിരുന്നു.എന്നാൽ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട്  പാപ്പാനെതിരെയും മറ്റും പരാതികൾ ഉയർന്നിരുന്നു. അതിൻ്റെ പേപ്പർ കട്ടിങ്ങ് താഴെ കൊടുക്കുന്നുണ്ട്..വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ശ്രീഹരി ആന ജീവിച്ചിരുന്നപ്പോൾ വ്യാപകമായ ശാരീരിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആനയുടെ ഉടമയ്ക്കും സംരക്ഷകനുമെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിയമനടപടികൾ ആരംഭിച്ചു. ഉടൻ ഉടമ അറസ്റ്റിലാവുകയും ചെയ്തായി ആക്കാലത്ത് പത്രവാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ക്ഷേത്ര ഉത്സവക്കാലത്ത് മിക്കപ്പോഴും 'ശ്രീഹരി'യെ 'നീരി'ൽ കെട്ടിയിരിക്കുകയായിരിക്കും. അതുകൊണ്ടു തന്നെ പ്രധാന ഉത്സവങ്ങളിൽ ഇവന് പങ്കെടുക്കാൻ പറ്റിയിട്ടുമില്ല.എന്തു തന്നെയായാലും ശ്രീഹരി ആനപ്രേമികളുടെ മനസ്സിൽ നൊമ്പരമായി എന്നും എക്കാലവും നിലനിൽക്കും...ശ്രീ ഹരിയുടെ ഓർമ്മകളിലൂടെ..

... ഹാരീസ് നൂഹു...

Comments

Popular posts from this blog

മംഗലാംകുന്ന് വിജയൻ ഓർമ്മകളിൽ.. Mangalamkunn Vijayan in memories..340

കൊണാർക്ക് ഗണപതി ഓർമ്മകളിൽ In Konark Ganapathi memories

കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ” Pampady Rajan