മുതുമല മൂർത്തി ഓർമ്മയായി Mutumala Murthy Dead

 മുതുമല മൂർത്തി ഓർമ്മയായി... 355

************************************



വളരെ നാടകീയവും,സംഘർഷവും നിർണായകവുമായ വർഷമായിരുന്നു 1998..നിരവധി മനുഷ്യരുടെ ജീവൻ അപഹരിച്ചതായി കരുതപ്പെടുന്ന ഒരു കൊല കൊമ്പനെ മാസങ്ങൾ നീണ്ട നിലവിളികൾക്കും ബുദ്ധിമുട്ടുകൾക്കും പ്രതിഷേധങ്ങൾക്കും ശേഷം പിടികൂടി കൂട്ടിലടച്ചപ്പോൾ കഥകൾ മാറി, പിന്നീട് കാലങ്ങൾ കഥ പറഞ്ഞു, ഇന്നിതാ ആ ആന ജന്മം ചരിത്ര താളുകളിൽ മറഞ്ഞു ഒരു പാട് ഓർമ്മകൾ നമുക്ക് സമ്മാനിച്ചുകൊണ്ട്... ഇന്ത്യൻ ആന ചരിത്രത്തിലെ എക്കാലത്തെയും വീരനായകൻമാരിൽ ഒരാൾ, മൂർത്തി എന്ന് പേരുകേട്ടാൽ ഉളളിൽ ഒരു ഭയവും, അതുപോലെ വളരെ പ്രസിദ്ധിയാർജ്ജിച്ചതുമായ കൊമ്പൻമാരിൽ മോഴഗണത്തിൽപ്പെട്ട  മുതുമല മൂർത്തി ഓർമ്മയായി..ഇന്നലെ രാത്രിയിൽ തെപ്പക്കാട്ടിൽ വെച്ചാണ് ഇവൻ ചെരിഞ്ഞത്.

കഴിഞ്ഞ കുറേ മാസങ്ങളായി  ആരോഗ്യനില മോശമായിരുന്നതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അവനെ ഒറ്റപ്പെട്ട സ്ഥലത്ത് പാർപ്പിച്ചു വരുകയായിരുന്നു...1998 ൽ പുളിയമ്പാറയിൽ നിന്നും മയക്കു വെടിവച്ച് കീഴ്പ്പെടുത്തിയാണ് ഇവനെ മുതുമലയിലെത്തിച്ചത്. കേരളം , കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇരുപ്പത്തിരണ്ട്, അല്ലങ്കിൽ ഇരുപത്തിമൂന്ന് പേരെ കൊലപ്പെടുത്തിയ ക്രൈം റെക്കോർഡ് മൂർത്തിയുടെ പേരിലുണ്ട്.  ക്രൈം റെക്കോര്‍ഡ് ഉള്ളതിനാൽ സഞ്ചാരികൾക്കും അടുക്കാൻ മടിയായിരുന്നു. വിശ്രമ ജീവിതത്തിലേക്ക് പോയി കഴിഞ്ഞ് കുറച്ചു നാളായി രോഗബാധിധനായിരുന്നു. ഇവനെ ഒറ്റക്ക് മാറ്റി പാർപ്പിച്ചിരിക്കുന്ന സമയത്താണ് ഇന്നലെ രാത്രിയിൽ ചെരിയുന്നത്.

കാടിനെയും നാടിനെയും കിടുകിടാ വിറപ്പിച്ചൊരു ഭൂതകാലമുള്ളത‌് അധികമാർക്കും അറിയില്ല. മുപ്പത്തി രണ്ട് വർഷം മുമ്പ‌് നീലഗിരി ജൈവമണ്ഡലത്തിൽ ഉൾപ്പെട്ട വയനാട‌്, മുതുമല, ബന്ദിപ്പൂർ വനമേഖലകളോട‌് ചേർന്ന ഗ്രാമങ്ങളുടെ പേടിസ്വപ‌്നമായിരുന്നു ഈ മോഴയാന.  നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചതിനൊപ്പം പലപ്പോഴായി മുന്നിലകപ്പെട്ട ഇരുപതിലേറെ പേരെ വകവരുത്തുകയും ചെയ‌്തു. മുത്തങ്ങ, ബത്തേരി, ബിദർക്കാട‌്, മുതുമല, മൂലഹള്ള റെയിഞ്ചുകളിലെ വനമേഖലകളായിരുന്നു മോഴയാനയുടെ വിഹാര കേന്ദ്രം. മോഴയാനകളെ സാധാരണയായി കാട്ടാനക്കൂട്ടം അടുപ്പിക്കാറില്ല. കൃഷിനാശവും ആളുകളെ ഉപദ്രവിക്കലും കൂടിയതോടെ കേരള വനംവകുപ്പ‌് ആനയെ വെടിവച്ചു കൊല്ലാൻ ഉത്തരവായിരുന്നു. ഇതിനായി പിന്തുടരുന്നതിനിടെ ബന്ദിപ്പൂരിലേക്കും പിന്നീട‌് മുതുമലയിലേക്കും ആന കടന്നു. ഇവിടങ്ങളിലും ജനജീവിതത്തിന‌് ഭീഷണിയായതോടെ മയക്കു വെടിവച്ച‌് പിടികൂടുന്നതിന‌് തമിഴ‌്നാട‌് വനം വകുപ്പും തീരുമാനിച്ചു. ഗൂഡല്ലൂർ പുളിയമ്പാറയിൽ യുവാവിനെ അടിച്ചു കൊന്നതോടെയാണ‌് മയക്കു വെടിവച്ച‌് താപ്പാനകളുടെ സഹായത്തോടെ തെപ്പക്കാട‌് ക്യാമ്പിലെത്തിച്ചത‌്. നാട്ടിലിറങ്ങി പരാക്രമം നടത്തുന്നതിനിടെ വെടിയേറ്റും അമ്പേറ്റും നിരവധി പരിക്കുകളും ദേഹത്തുണ്ടായിരുന്നു. ആനയെ മാസങ്ങളോളം ചികിത്സിച്ചത‌് വനം വകുപ്പ‌ിലെ ഡോ. കൃഷ‌്ണമൂർത്തിയാണ‌്. ഇദ്ദേഹമാണ‌് മോഴക്ക‌് മൂർത്തിയെന്ന‌് പേരിട്ടത‌്. സഞ്ചാരികളുമായും വനം വകുപ്പ‌് ജീവനക്കാരുമായും ഏറെ സൗഹൃദം കാട്ടിയിരുനു മൂർത്തി ഇവിടുത്തെ ആന ക്യാമ്പിലെ താരമായി മാറിയിരുന്നു. 

കഴിഞ്ഞ വർഷം 2022 ഓഗസ്റ്റ് 30തിനാണ് മൂർത്തി റിട്ടയർ ചെയ്തത്.. അപ്പോൾ ഇവന് പ്രായം അൻപ്പത്തി എട്ട് വയസ്സായിരുന്നു പ്രായം. ഇന്നലെ രാത്രിയിൽ ഇവൻ ഈ ലോകത്തോട് യാത്ര പറയുമ്പോൾ  അൻപ്പത്തി ഒൻപത് വയസ്സ്, ആനക്കഥകളുടെ പേരിൽ മൂർത്തിക്ക്ആദരാഞലികൾ കൂടെ വലിയ ഒരു സല്യൂട്ടും...9.5 അടി ഉയരും നാലര ടൺ ഭാരവുമുള്ള മൂർത്തി ഏറെ കരുത്തുറ്റ ആനയായിരുന്നു എന്നതിൽ സംശയമില്ല. 

നമ്മുടെ ചെറുപ്പകാലങ്ങളിൽ, കെട്ടുകഥകളും,യക്ഷി കഥകളും.ആനകഥകളും കേട്ടുറങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു, കഥ പറഞ്ഞു തരാൻ വീട്ടിൽ മുതിർന്നവരും.എന്നാൽ ചില കഥകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു പേടിസ്വപ്നം പോലെ നിൽക്കും.അങ്ങനെ പണ്ടുകാലങ്ങളിൽ കേട്ട ആന കഥകളിൽ വ്യത്യസ്തമായി ഇന്നും മനസ്സിൽ പേടിസ്വപ്നമായി നിൽക്കുന്ന ഒരു അസാധ്യ ആനജന്മം.എകദേശം ഇരുപ്പത്തി മൂന്ന് പേരെ കൊന്നും കൊലവിളിച്ചും  മനുഷ്യന്റെ ചോരയുടെ ഗന്ധം തിരിച്ചറിഞ്ഞു മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാതിരുന്നവൻ. അവസാനം അവൻ മനുഷ്യന്റെ  കയ്യിലെ ഒരു ചെറിയ വടികമ്പിനു മുമ്പിൽ ഒന്നുമല്ലാത്തവനായി മാറിയ കഥ. 

ഇന്ത്യ കണ്ടതിലെ എറ്റവും മികച്ചതും പേരുകേട്ടതുമായ ഒരു കുംങ്കി അല്ലങ്കിൽ താപ്പാന എന പേര്കേട്ട ഒരു ആന അതാണ് ആനമല കലീം. എന്നാൽ ഇവിടെ പറയുന്നത് അവനെ പോലും  വിറപ്പിച്ച ഒരു  കില്ലാഡി വീരൻ അതെ പ്രവചനങ്ങൾക്കപ്പുറമുളള ഒരു സാഹസിക താരം ഇന്നലെവരെ മുതുമല  ക്യാമ്പിൽ  ഉണ്ടായിരുന്നു.. അവൻ്റെ ഒരു ചെറിയ കഥ. 

സാക്ഷാൽ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന സത്യമംഗലം കാടുകളിൽ പിറന്നുവീണ  ഒരു ആനക്കുട്ടി.. 

പക്ഷെ കൊമ്പില്ലാ കൊമ്പൻ എന്ന മോഴയാന ആകാനായിരുന്നു അവന്റെ  നിയോഗം.. 

കൊമ്പുകൾ ഇല്ല എന്നതൊഴിച്ചാൽ കരുത്തിലും പൗരുഷത്തിലും കൊമ്പന്മാരെക്കാൾ വമ്പ് കൂടും മോഴകൾക്.. ചിലപ്പോൾ മോഴ ആന ആയതിൻ്റെ പേരിൽ ചില

അവഗണനകൾ സ്വന്തം  കൂട്ടത്തിൽ നിന്നും അവന് ഉണ്ടായിക്കാണണം... 

കൂട്ടത്തിൽ  നിന്നും  ഒറ്റപ്പെട്ടു അലഞ്ഞു  തിരിഞ്ഞ  അവൻ  ആഹാരം തേടി  മനുഷ്യൻ അവന്  മാത്രം അവകാശപ്പെട്ടത് എന്ന് പറഞ്ഞു വനം കയ്യേറി ഉണ്ടാക്കിയ  തോട്ടങ്ങളിൽ  വിശപ്പടക്കാൻ എത്തി.. 

അതായത് മനുഷ്യൻ കാട് കയറിയപ്പോൾ ജനങ്ങളാൽ പേരിട്ട മൂർത്തി നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി.അവൻ അടക്കിവാണിരുന്ന കാടുകൾ മനുഷ്യൻ കൈയേറിയതാണ് ആണ് ഇവൻ നാട്ടിലേക്ക് ഇറങ്ങാൻ കാരണം. 

ഒരുപക്ഷേ പക്ഷേ മനുഷ്യൻ ചെയ്തതിന് പ്രതികാരമായിട്ട് ആയിരിക്കാം നമ്മുടെ കഥാനായകൻ കാട് വിട്ടു നാടുകളിൽ ഇറങ്ങി തുടങ്ങി നമുക്ക് അറിയാം ഒരു കാട്ടാന നാട്ടിലിറങ്ങിയാൽ എന്തൊക്കെ സംഭവിക്കും എന്ന്. അതെല്ലാം ഇവിടെയും സംഭവിച്ചു നാട്ടുകാർ ഇവനെ എങ്ങനെ ഓടിക്കാം,അതിനു വേണ്ടി പല തരത്തിലുള്ള തന്ത്രങ്ങളും പ്രയോഗിച്ചു തുടങ്ങി.

തോട്ടയും തീപന്തവും ഒക്കെ ഉപയോഗിച്ചാണ് അവൻ ചെയ്ത കുറ്റത്തിന് മനുഷ്യർ  ശിക്ഷ നൽകിയത്.. 

സ്വന്തം കൂട്ടത്തിൽ നിന്നും  മനുഷ്യരിൽ  നിന്നും  ഉണ്ടായ അപമാനങ്ങളും വേദനകളും  കുഞ്ഞു മൂർത്തിയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടാവണം... 

ശാപഗ്രസ്തനായ അശ്വത്ഥാത്മാവിനെ പോലെ അവൻ  അലയാൻ  തുടങ്ങി.. 

വയറ്റിലെ ആന്തലടക്കാൻ തനിക്കവകാശമുള്ള മണ്ണിൽ  നിന്നും  അൽപം  ആഹാരം കഴിച്ചതിനു കഠിന ശിക്ഷ നൽകിയ മനുഷ്യകുലത്തോടുള്ള തീരാത്ത പകയുമായി... 

മനുഷ്യജീവൻ അവസാനിക്കും മുൻപുള്ള കരച്ചിൽ അവന്  ലഹരിയായി മാറി.. 

ചോരയുടെ  മണം അവനെ  മത്ത് പിടിപ്പിച്ചു.. 

ഒന്നും  രണ്ടും  അല്ല  23മനുഷ്യ ജീവനുകൾ ആണ്.. 

രൗദ്രഭീമനെ  പോലെ  ഈ  ആനപിറവി അപഹരിച്ചത്...

തമിഴ്നാട്, കർണാടക കേരള അതിർത്തികളിൽ എല്ലാം മരണത്തിന്റെ പര്യായമായി മൂർത്തി വിഹരിച്ചു.മൂർത്തിയുടെ മുൻപിൽ ചെന്ന്  പെട്ടാൽ ആയുസിന്റെ പുസ്തകം അവസാനിച്ചു  എന്നായിരുന്നു  പ്രമാണം... 

കൊലയാനയുടെ പ്രാണനും കൊണ്ടേ തിരിച്ചു വരു എന്ന് ശപഥം ചെയ്തു കാട് കയറിയ ശിക്കാരി ശംഭുമാർ എല്ലാവരും അവന്റെ  കാൽ കീഴിൽ  ചതഞ്ഞരഞ് കാലപുരി പൂകി.. 

ഇത്രയും ഗുണ്ടായിസം കാണിക്കുമ്പോഴും മൂർത്തി എന്താണെന്ന് ആർക്കും അറിവില്ലായിരുന്നു.. 

ഭൂലൻദേവിയെ പോലെ കാട് അടക്കിഭരിക്കുന്ന ഒരു  പെൺ ക്രിമിനൽ അങ്ങനെ ആയിരുന്നു എല്ലാവരും കരുതിയത്.. 

അതെ മുതുമല മൂർത്തി.. ഒരു കാലത്ത് ഈ ഫോർ എലിഫന്റ്  എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഹരം പകർന്ന ആന കേമൻ.. തമിഴ്നാട്-കർണ്ണടകാ അതിർത്തിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്ന ഒറ്റയാൻ.. പൊതുജനവധം ഹരമാക്കിയ ആനയെ തുരത്താൻ നിയോഗിക്കപ്പെട്ട 

കുങ്കിസേനാതലവൻ ഐ.ജി,.. വീരപ്പൻ്റെ വിഹാരരംഗമായ സത്യമംഗലം കാടുകളിൽ ആണ് സംഭവം.. ആദ്യ ശ്രമമായതിനാൽ ആനയെകുറിച്ച് ആർക്കും അറിവില്ലായിരുന്നു.. ആദിവാസികൾ പറഞ്ഞ അറിവുവെച്ച് സാധനം ഒരു പിടിയാണ്.. ഇന്നോളം പിഴക്കാത്ത അനുഭവസമ്പത്തുളള കലീം, നഞ്ചൻ, കപിൽദേവ്, ഭാരി, സുജയ് എന്നിവർ കൂടെ.. കമാൻറർ ഇൻ ചീഫ് എന്നു പറഞ്ഞാപോര.. ആനയെ തിരഞ്ഞുകണ്ടെത്തുന്നതിൽ അതി വിധഗ്ദനാണ്, ഒപ്പം പാകൻ(പാപ്പാൻ) മനസ്സിൽ കാണുന്നത് മാനത്തുകാണുന്ന, മറ്റുകുങ്കികളുടെ മനസ്സറിയുന്ന ഒന്നാന്തരം നേതാവാണ് ഐ.ജി. ലക്ഷ്യം നേടാൻ ഉൾക്കാടുകളിലും, ആനക്കൂട്ടത്തിലും കയറിപോകാൻ മടിക്കാത്ത ഉറച്ച ആന.. ലക്ഷ്യം നേടുമെന്ന ശുഭപ്രതീക്ഷകളോടെ കാടുകയറിയ ടീം  നാല് ദിവസത്തിന് ശേഷം കർണ്ണാടകാ മേഖലയിലെ ഉൾക്കാട്ടിൽ ആനയെ കണ്ടു.. നല്ല ആരോഗ്യമുളള ഒരു ഒത്ത പിടിയാന.. മുൻഗണന ഒന്നുമില്ലാതെ കലീമും, നഞ്ചനും പണിതുടങ്ങി.. കൂർത്ത, ബലിഷ്ഠമായ കൊമ്പിന് നഞ്ചൻ കേറികുത്തി.. (കൊമ്പുപ്രയോഗത്തിൽ അഗ്രഗണ്യനാണ് നഞ്ചൻ) ആദ്യകുത്തിന് കാട്ടാന ടീമിനുനേരേ തിരിഞ്ഞു.. ഒരസ്സല് മൊതല്, ബുൾഡോസർപോലെ പാഞ്ഞിടിച്ചു.. നഞ്ചൻ ഇരുന്നു.. അപ്പോഴേക്കും കലീം ചങ്ങലവാരി അടിച്ചു.. പിന്നെ ആന കലീമിന് നേരേയായി.. അനുഭവങ്ങളുടെ പാതയിൽ ഒരിക്കലും പകക്കാത്ത പഴണിയണ്ണൻ വരെ പകച്ച നിമിഷം.. എല്ലാകണക്കുകൂട്

ടലും ഊഹാപോഹങ്ങളും തെറ്റിച്ചുകൊണ്ട് അവർ തിരിച്ചറിഞ്ഞു.. അത് പിടിയല്ല.. രണ്ടു കൊമ്പൻമാരുടെ വീര്യമുളള മോഴയാണ്.. അതും മദപ്പാടിൽ.. ഒരു നിമിഷത്തിൻറ പിഴവിൽ പഴണിയണ്ണനെ ആന അടിച്ചിട്ടു.. അപകടം മണത്തറിഞ്ഞ ഐ.ജി പാഞ്ഞെത്തി ആനയെ വട്ടം പിടിച്ചു.. 9.4 പൊക്കമുളള ആ കൂട്ടത്തിലെ പ്രധാനിയായ ഐ.ജി യുടെ ആ പ്രയോഗം കാട്ടാന പ്രതീക്ഷിച്ചില്ല ആ ഒരൊറ്റ നിമിഷം മതിയായിരുന്നു കലീമിൻറ രണ്ടാമത് പ്രയോഗത്തിന്.. പക്ഷെ മോഴയുടെ കരുത്ത് അവരെ തളർത്തികളഞ്ഞു.. ആനകേമരായ ഐ.ജിയേയും, കലീമിനേയും 20-25മിനിറ്റോളം നേരിട്ടെതിർത്ത ആന ഒടുവിൽ പിന്തിരിഞ്ഞു..(കലീമിനോട് 10 മിനിട്ടിൽ കൂടുതൽ നേരിട്ടെതിർക്കുന്ന ആനയെ ജീവനോടെ വിടാറില്ല എന്നതാണ് രീതി) ഐ.ജി എന്ന നായകൻറ അവസാന ഉദ്യമമായിരുന്നു അത്.. ഏതാനും മാസങ്ങൾകഴിഞ്ഞ് ക്യാമ്പിന് സമീപത്തെ കാട്ടിൽവെച്ച് കലീമിൻറ ആക്രമണത്തിൽ ഐ.ജി കൊല്ലപ്പെട്ടു.. പിന്നേയും 7വർഷങ്ങൾക്ക് ശേഷമാണ് മൂർത്തിയെന്ന പേരിട്ട ആ പഴയ മോഴയെ (23ആളെ കൊന്നശേഷം) ജീവനോടെ പിടികൂടിയത്.. പിന്നെ നല്ലനടപ്പിൻറ പാതയിലായ ആനയെ മുതുമലയിലെത്തിച്ച് പരിചരിച്ചപ്പോഴും കാവലായി കലീമും ഉണ്ടായിരുന്നു.. കലീമിൻറ നേരിടലിൽ നിന്ന് രക്ഷപ്പെട്ട അപൂർവ്വം ആനകളിൽ ഒരുത്തനാണ് മൂർത്തി.. ഇന്നലെ ചെരിയുന്നതുവരെ മൂർത്തിക്ക് ആരോഗ്യക്ഷയമില്ലെന്നാണ് അറിവ്.. 

അങ്ങനെ കൊലപാതകികളുടെ രാജാവ്

മരണത്തിന്റെ ദൂതൻ കലീമും കൂട്ടരുടെയും കഴിവോടെ ബന്ധിക്കപ്പെട്ടിരിക്കുന്നു.അങ്ങനെ വില്ലനെ ആർപ്പുവിളികളോടെ നവ അഥിതിയുമായി താപ്പാന പട മുതുമല ക്യാമ്പിൽ എത്തി.പുതിയ  ലോകത്ത് എത്തി  കണ്ണു തുറന്നു നോക്കിയ അവൻ  കണ്ടത്  തന്നെ  മയക്കുവെടി  വച്ചു വീഴ്ത്തിയ ആ കൈകളുടെ ഉടമയെ ആണ്.. 

മുതുമല  ക്യാമ്പിലെ  വെറ്റിനറി ഡോക്ടർ ഡോ. മൂർത്തി.. 

മനുഷ്യൻ  എന്ന വാക്കിന് സ്നേഹം എന്ന് അർത്ഥം കൂടി  ഉണ്ട്  എന്ന്  അന്നുമുതൽ മൂർത്തി മനസിലാക്കി.

ഡോ. മൂർത്തിയുടെ നേതൃത്വത്തിൽ ആനയെ  ചികിൽസിക്കാൻ ആരംഭിച്ചു  ഏതാണ്ട്  ഒരു  ഡസൻ നാടൻ  തോക്കിന്റെ  തിരകളാണ് അവന്റെ  ശരീരത്തിന്റെ പലഭാഗങ്ങളിൽ നിന്ന്  ഓപ്പറേഷൻ ചെയ്തു പുറത്തെടുത്തത്... 

കുപ്പിച്ചില്ലുകളും തോട്ടയുടെ കഷ്ണങ്ങളും  വേറെ... 

തങ്ങളുടെ  മുതല് കൊണ്ട്  വിശപ്പടക്കാൻ നോക്കിയതിനു മനുഷ്യൻ കൊടുത്ത സമ്മാനങ്ങൾ.... 

മരുന്നു മാത്രമല്ല... 

മനുഷ്യ ജീവൻ വളരെ  നിസാരമായി ചവിട്ടിയരച്ച ആനപ്പിറവിയുടെ ഉള്ളിലേക്ക് ഡോക്ടർ മൂർത്തി ചാലിച്ചു  നൽകിയത് നന്മയുടെയും സ്നേഹത്തിന്റെയും ആദ്യാക്ഷരങ്ങൾ കൂടിയായിരുന്നു... 

ഡോക്ടർ  മൂർത്തി  എന്ന മഹാമനുഷ്യന് മുന്നിൽ  സഹ്യപർവത നിരകളെ  വിറപ്പിച്ച  വില്ലൻ  തന്റെ  രൗദ്ര വേഷം.എന്നെന്നേക്കുമായി അഴിച്ചു വച്ചു..വില്ലാധി വില്ലനെ പൂച്ചക്കുട്ടിയാക്കി മാറ്റിയ ഡോക്ടർ മൂർത്തിയോടുള്ള ആദരസൂചകമായി 

ക്യാമ്പിലേക്ക്  വന്ന  ഈ  അപൂർവ ആനപ്പിറവിക്കും.. 

മൂർത്തി  എന്ന് തന്നെ നാമകരണം ചെയ്തു.ഇന്നലെ വരെ അവൻ  അവിടെ ഉണ്ടായിരുന്നു..മുതുമലയിൽ.... 

ഭൂതകാലത്തിന്റെ ഇരുണ്ട  നാളുകളിൽ തന്റെ കാലുകളിൽ പറ്റിയ ചോരക്കറ കഴുകിക്കളഞ്ഞു അവൻ ഒരു നായകനെ പോലെ ജീവിച്ചു.. 

കാട്ടാളനിൽ നിന്ന് മഹർഷിയിലേക്കു ഒരു  പരിണാമം....വേണ്ടത്ര ശ്രദ്ധയും പരിചരണവും പരിഗണനയും ലഭിച്ചാല്‍ എത്ര വലിയ കാട്ടാളനും - അഥവാ കൊലയാളിയാനയും നന്‍മയുടെ വഴിയേ - ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് നിങ്ങിയേക്കും എന്നതിന്റെ ഉത്തമോദാഹരണമായി, മുതുമല ആനക്യാമ്പിന്റെ എറ്റവും വലിയ ആകര്‍ഷണമായി മൂര്‍ത്തി ജീവിച്ചു കത്തിവേഷങ്ങള്‍ അഴിച്ച്‌വച്ച് അരങ്ങ് വാണിരുന്നു.കുങ്കിപണി പഠിച്ച ആന ഇന്ന് കൊമ്പൻമാരേക്കാൾ കേമനാണത്രേ..!

ആനമലയിലെ ഓരോ ആനക്കുമുണ്ട് ഇത്തരം സാഹസിക കഥകൾ.. 

ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാനയായി ആണ് കലീം അറിയപ്പെടുന്നത്. എന്നാൽ ഒരിക്കലും പ്രവചിക്കാനാവാത്ത സ്വഭാവം അവനെ ആളുകളിൽ നിന്നുമാത്രമല്ല, മറ്റാനകളിൽ നിന്നും അകറ്റുന്നു. കുങ്കി ആനകളുടെ നേതാവായിരുന്ന ഐജി എന്ന ആനയെ കാട്ടിനകത്ത് വെച്ച് കലീം കൊലപ്പെടുത്തുകയായിരുന്നു. ഐജി മാത്രമല്ല, വേറെയും ആനകളും ആളുകളും കലീമിനാൽ പരലോകം പൂകിയിട്ടുണ്ട്. എന്നാൽ ഇത്രയേറെ വൈദഗ്ധ്യം ഉള്ള മറ്റൊരു താപ്പാന ഇല്ലെന്നുള്ളതാണ് കലീമിനെ തമിഴ്‌നാട് വനംവകുപ്പിൻറെ അഭിമാനമാക്കുന്നത്. എന്നാൽ കാലങ്ങൾ കഥ പറയുമ്പോൾ കലീമും റിട്ടയർമെൻ്റ് ജീവിതവുമായി മുന്നോട്ട് പോകുന്നു...

കടപ്പാട്::-പല സ്രോതസ്സുകൾ/മുതുമല മൂർത്തി/ഹാരീസ് നൂഹു...

പല ലേഖനങ്ങൾ കൂട്ടിച്ചേർത്ത് കഥാ രൂപത്തിൽ ആക്കി.

ആനക്കഥകൾക്കുവേണ്ടി...ഹാരിസ് നുഹു...

Comments

Popular posts from this blog

മംഗലാംകുന്ന് വിജയൻ ഓർമ്മകളിൽ.. Mangalamkunn Vijayan in memories..340

കൊണാർക്ക് ഗണപതി ഓർമ്മകളിൽ In Konark Ganapathi memories

കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ” Pampady Rajan